കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യല്‍മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയകള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.
കുട്ടികള്‍ സോഷ്യല്‍ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ക്കായിരിക്കും. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഓസ്ട്രേലിയയുടെ ഓണ്‍ലൈന്‍ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അല്‍ബാനീസ് പറഞ്ഞു.

Comments: